നാലാം ഭരണപരിഷ്കാര കമ്മീഷന്റെ സമീപന രേഖയും രീതി ശാസ്ത്രവും
നിലവിലുള്ള ഭരണ സമ്പ്രദായങ്ങളും വ്യവസ്ഥകളും സമയബന്ധിതമായി പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണ്. വളരെയധികം പ്രശംസ നേടിയ കേരള മോഡല്‍ വികസനത്തിന് സര്‍ക്കാര്‍ നയങ്ങള്‍ സഹായകമായിട്ടുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തും കാലത്തിനൊത്തും ഇനിയും ഉയരുന്നതിന് ഭരണസംവിധാനത്തെ പരിഷ്കരിക്കേണ്ട സമയമാണിത്.
കാഴ്ചപ്പാട്
ജനങ്ങള്‍ എന്താണ് ഭരണ സംവിധാനങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്കുന്നതില് എവിടെയാണ് ഇപ്പോള്‍ ഭരണകൂടത്തിന്റെ സ്ഥാനം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് കമ്മീഷന്. ജനങ്ങളുടെ പ്രതീക്ഷകളും ഭരണകൂടത്തിന്റെ സേവനങ്ങള്‍ക്കും ഇടയിലുള്ള അന്തരം ഇല്ലാതാക്കി കാര്യക്ഷമമായ ഭരണം ഉറപ്പുവരുത്തേണ്ടതുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശം, എസ്.സി. എസ്.ടി. പ്രശ്നങ്ങളിലുള്ള ഇടപെടല്‍, സാമൂഹിക സംരംഭകത്വം, ഭൂ വിനിയോഗം, ഭൂമിയുടേയും ജലത്തിന്റെയും ശാസ്ത്രീയമായ ഉപയോഗം, മാനവ വിഭവശേഷി വികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് കമ്മീഷന് പ്രത്യേക ഊന്നല്‍ നല്കുന്നു.
താഴെ പറയുന്നവയില്‍ ഗുണപ്രദമായ മാറ്റങ്ങളും ലക്ഷ്യമിടുന്നു
citizen first services
പരിസ്ഥിതിയും സുസ്ഥിരവികസനവും
എത്തിച്ചേരാന്‍ പ്രയാസമുള്ളവയിലേക്ക് എത്തിച്ചേരുക
ആസൂത്രണവും ധനകാര്യവും
ഫലം അടിസ്ഥാനമാക്കിയുള്ള കാര്യക്ഷമമായ ഭരണം
അടിസ്ഥാന സൗകര്യങ്ങള്‍- മികച്ച ഉപയോഗവും സംരക്ഷണവും
കൂടുതല്‍ ഉത്തരവാദിത്വ ബോധമുള്ള ഉദ്യോഗസ്ഥവൃന്ദത്തെ സൃഷ്ടിക്കുന്നതിലേക്ക്
അഴിമതി വിമുക്ത സംവിധാനം, അന്വേഷണ സംവിധാനം, accessible ജുഡീഷ്യല്‍ സംവിധാനം, വിജിലന്‍സ് സിസ്റ്റം, വിജിലന്‍സ് കമ്മീഷന്, ലോകായുക്ത, ക്രമസമാധാനം, ആഭ്യന്തരവിജിലന്‍സ് സംവിധാനം, ഭരണ വിജിലന്‍സ് സംവിധാനം, ധനകാര്യ ഓഡിറ്റിങ് സംവിധാനം, മുഖ്യ സാങ്കേതിക പരിശോധന സംഘം, പ്രവര്‍ത്തന നിലവാരം വിലയിരുത്തുന്ന സംവിധാനം, ഓംബുഡ്സ്മാന് തുടങ്ങിയവയെ ജനാധിപത്യത്തിന്റെ ശാക്തീകരണത്തിന് ഉതകും വിധം പര്യാപ്തമാക്കുന്നതിനുള്ള മേല്‍നോട്ടങ്ങളും നടത്തും.
രീതി ശാസ്ത്രം
സെക്രട്ടറിമാര്‍, ഡിപ്പാര്‍ട്ട്മെന്റ് തലവന്മാര്, ആസൂത്രണകമ്മീഷന്, പ്രത്യേക മേഖലകളില്‍ പഠനം നടത്തുന്ന വിദഗ്ധ സമിതി തുടങ്ങിയവരുമായി കൂടിയാചോച്ചിച്ച് ഭരണ പരിഷ്കാരം നടപ്പിലാക്കാന്‍ കമ്മീഷന് ഉദ്ദേശിക്കുന്നു. ഡിപ്പാര്്ട്ട്മെന്റുകളിലെയും സ്ഥാപനങ്ങളിലെയും പ്രത്യേക കമ്മറ്റികള്‍ നടപ്പില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കമ്മീഷന് കൈമാറും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.എം.ജി.), സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.), ഗുലാതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ (ജി.ഐ.എഫ്.ടി.), സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്.), യൂണിവേഴ്സിറ്റി് ഡിപ്പാര്‍ട്ട്മെന്റുകളും അവയുടെ കേരളത്തിന് അകത്തും പുറത്തുമുള്ള ഐ.ഐ.എം. പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, മറ്റ് വിദഗ്ധര്‍ എന്നിവരില്‍ നിന്നെല്ലാം സഹായങ്ങളും നിര്‍ദ്ദേശങ്ങളും തേടും. ലോകത്ത് ഫലപ്രദമായി നടപ്പിലാക്കിയിട്ടുള്ള എല്ലാ വികസന മാതൃകകളുടെയും അടിസ്ഥാന വിവരങ്ങള്‍ തേടും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായശേഖരണത്തിനും നിര്ദ്ദേശങ്ങള്ക്കുമായുള്ള ഇടം കൂടിയാണ് കമ്മീഷന്റെ വെബ്സൈറ്റ്. രാഷ്ട്രീയ പാര്‍ട്ടികള്‍, സേവന സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, എന്‍.ജി.ഒ. തുടങ്ങിയവയില്‍ നിന്നെല്ലാമുള്ള ചര്‍ച്ചകളും പങ്കാളിത്തവും കമ്മീഷന് ലക്ഷ്യമിടുന്നു.