Skip to main content

ടേംസ് ഓഫ് റഫറൻസ്

  1. ഭരണസംവിധാനത്തിന്റെ ഘടനയും പ്രവര്‍ത്തനവും അവലോകനം ചെയ്ത് പ്രതികരണ ശേഷിയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക.
  2. സര്‍ക്കാര്‍ വകുപ്പുകളുടെയും സുപ്രധാന ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ പുന:പരിശോധിക്കുകയും .പുനര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുക.
  3. കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപനം സാധ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍
  4. കാലതാമസവും അഴിമതിയും സ്വജനപക്ഷപാതവും ഒഴിവാക്കി എങ്ങനെ ഭരണത്തെ ലക്ഷ്യത്തിലൂന്നിയുള്ളതാക്കാമെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍
  5. കാര്യക്ഷമതയിലൂടെ ജനങ്ങളെ സംതൃപ്തരാക്കുന്നതിന് അധികാരം എങ്ങനെ വിനിയോഗിക്കാമെന്ന് നിര്‍ദ്ദേശിക്കല്‍
  6. ഗവണ്‍മെന്റിന് സ്വീകരിക്കാനാകുന്ന ആധുനിക മാനേജ്‌മെന്റ് രീതികളും വിവരസാങ്കേതിക വിദ്യയിലെ ടൂളുകളും ഏതൊക്കെയെന്ന് നിര്‍ദ്ദേശിക്കുക
  7.  വിരമിക്കല്‍, നിയമനം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച പോളിസി പരിശോധിച്ച് സിവില്‍ സര്‍വ്വന്റുമാരുടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കല്‍
  8. ഗവണ്‍മെന്റിന്റെ വിവിധ തലങ്ങളെ ജനാധിപത്യവത്കരിച്ച് ഭരണത്തില്‍ ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
  9. പ്രധാന പൊതുസേവനങ്ങള്‍ വിലയിരുത്തി അവയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
  10. ഗവണ്‍മെന്റിന് ജനങ്ങളോട് തുറന്ന വിനിമയം സാധ്യമാക്കുന്നതിനും കൂടുതല്‍ ഉത്തരവാദിത്വപൂര്‍ണമാകുന്നതിനുമുള്ള നിര്‍ദ്ദേശം
  11. ജന്റര്‍ ബഡ്ജറ്റിങ്ങും ചൈല്‍ഡ് ബഡ്ജറ്റിങ്ങും കൂടുതല്‍ വ്യക്തതയോടെ കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം.
  12. വരവ്- ചിലവ് അധിഷ്ഠിത ബഡ്ജറ്റിങ്ങ് പോലെയുള്ള സാമ്പത്തിക ആസൂത്രണ പദ്ധതികള്‍ നിര്‍ദ്ദേശിക്കുക.
    (To recommend modern fiscal planning tools like output and outcome based budgeting.)
  13. ഗവണ്‍മെന്റിന്റെ ശേഷി നിര്‍മ്മാണ രീതി (capacity building system) അവലോകനം ചെയ്ത് കൂടുതല്‍ മികവ് പുലര്‍ത്തുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍

  14. മുകളില്‍ പറഞ്ഞ വിഷയങ്ങളിലോ അവയുമായി ബന്ധപ്പെട്ടോ ഉയര്‍ന്നുവന്നേക്കാവുന്ന ആകസ്മിക കാര്യങ്ങളില്‍ കമ്മീഷന് ആവശ്യമെന്ന് തോന്നുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കല്‍