Skip to main content
Body

കണ്ണൂര്‍: ഭരണനേട്ടങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുന്നില്ല എന്നത് യാഥാർഥ്യമാണ്. അത് അംഗീകരിച്ചേ പറ്റൂ. ഉദ്യോഗസ്ഥരുടെ മടിയും അനാസ്ഥയുമാണ് ഇതിന്റെ പ്രധാന കാരണമെന്നും ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്മാന് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സിറ്റിങ്ങിനു എത്തേണ്ടതായിരുന്ന അദ്ദേഹം ശാരീരിക അവശത മൂലം സന്ദേശം അയച്ചു നൽകുക ആയിരുന്നു. പോലീസ് സഭാഹാളില്‍ നടന്ന ഹിയറിംഗില്‍ ഷീലാ തോമസാണ് സന്ദേശം വായിച്ചത്.   നിയമപുസ്തകത്തില്‍ ധാരാളം നിയമങ്ങളും നിര്ദ്ദേ ശങ്ങളും ഉണ്ടെങ്കിലും ഇത് പാവപ്പെട്ടവരുടെ ജീവിതത്തിന് ഉതകുന്നതല്ല. കണ്ണൂരില്‍ നടക്കുന്ന അവസാന ഹിയറിങ്ങിന് ശേഷം ഇതു സംബന്ധിച്ച സമഗ്ര പരിശോധന നടത്തി കമ്മീഷന്‍ ശുപാര്ശ കള്‍ രണ്ടാം ഇടക്കാല റിപ്പോർട്ടിലായി  സർക്കാരിന്  സമര്പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിയറിങ്ങുകളില്‍ കേൾക്കുന്ന  പ്രശ്നങ്ങള്‍ പുസ്തകങ്ങള്‍ വായിച്ച് അറിയുന്നതിലും ഭീകരമാണ്. പലരുടേയും പ്രശ്നങ്ങള്‍ പൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യമൂല്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഹിയറിങ്ങിന്റെ ലക്ഷ്യം.

 മാനസിക വെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസവും സംരക്ഷണവും സര്ക്കാ ര്‍ കൂടുതല്‍ ഫലപ്രദമായി ഏറ്റെടുക്കണമെന്ന ആവശ്യമാണ് ഉയർന്നത് . മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ തങ്ങളുടെ കാലശേഷം ആര് സംരക്ഷിക്കുമെന്ന ആധിയാണ് രക്ഷിതാക്കള്‍ പങ്കുവെച്ചത്. സർക്കാർ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന  ആവശ്യം സമാനദുഃഖം പങ്കിടുന്നവര്‍ കൈയടിയോടെയാണ് വരവേറ്റത്.     മാനസിക വെല്ലുവിളി നേരിടുന്ന അമ്മമാരുടെ കുഞ്ഞുങ്ങളെ ദത്ത് നല്കുകന്ന കാര്യത്തില്‍ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യമുയര്ന്നു്. ജുവനൈല്‍ കേസുകൾക്കായി പ്രത്യേക കോടതി രൂപീകരിക്കണം, തെരുവില്‍ അലയുന്ന മാനസിക വെല്ലുവിളി നേരിടുന്ന രോഗികളുടെ പുനരധിവാസം ഉറപ്പാക്കുക, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രത്യേക കരിക്കുലം ആരംഭിക്കുക, മാനസിക വെല്ലുവിളി നേരിടുന്നവരുടെ പെൻഷൻ  ലഭിക്കാനുള്ള നടപടികള്‍ ലഘൂകരിക്കുക, മാനസിക വെല്ലുവിളി നേരിടുന്നവര്ക്ക്  ആശുപത്രികളില്‍ പ്രത്യേക വാർഡുകൾ തുടങ്ങിയ ആവശ്യങ്ങൾ ഉയർന്നു. ഗാർഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകൾക്ക് നിയമസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് ഒരു ഷെല്ട്ടര്‍ ഹോം സൂപ്രണ്ട് ചൂണ്ടിക്കാട്ടിയത്. വിദ്യാർത്ഥികളുടെ ആത്മഹത്യകളിലേക്ക് വരെ നയിക്കുന്ന സ്‌കൂളുകളിലെ അധ്യാപകരുടെ സ്റ്റാഫ് റൂം വിചാരണകള്‍ അവസാനിപ്പിക്കാന്‍ നിയമനിര്മ്മാ ണം വേണമെന്നായിരുന്നു ഒരു റിട്ട. പ്രിന്സിഅപ്പലിന്റെ അഭിപ്രായം. മെഡിക്കല്‍ സര്ട്ടിെഫിക്കറ്റുകള്‍ ലഭിക്കുന്നതിലെ കാലതാമസം, ലേണിംഗ് ഡിസെബിലിറ്റി സര്ട്ടിലഫിക്കറ്റിന് അപേക്ഷിക്കുന്നതിലെ കാലതാമസം മൂലം ഡോക്ടര്മാെര്‍ നേരിടുന്ന പ്രയാസങ്ങള്‍ തുടങ്ങിയവയും ചൂണ്ടിക്കാണിക്കപ്പെട്ടു.     ഭരണപരിഷ്‌കാര കമ്മീഷന്റെ നാലാമത്തേതും അവസാനത്തേതുമായ പബ്ലിക് ഹിയറിംഗാണ് കണ്ണൂരില്‍ നടന്നത്. മാനസികാരോഗ്യവും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും സംബന്ധിച്ച് നിരവധി പേര്‍ കമീഷന്‍ മുമ്പാകെ അനുഭവങ്ങള്‍ പങ്കുവെക്കുകയും നിര്ദേരശങ്ങളും അഭിപ്രായങ്ങളും സമര്പ്പിളക്കുകയും ചെയ്തു.     നേരത്തെ തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവടങ്ങളില്‍ സമാനമായ പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചിരുന്നു. സ്ത്രീകള്‍, കുട്ടികള്‍, മുതിർന്ന  പൗരന്മാര്‍, കുടിയേറ്റ തൊഴിലാളികള്‍, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവരുടെ ക്ഷേമ-നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള അഭിപ്രായങ്ങളും നിര്ദ്ദേ്ശങ്ങളുമാണ്  ഹിയറിംഗുകളില്‍ കൂടുതൽ ചർച്ച ചെയ്തത്.. 

   കലക്ടര്‍ മീര്‍ മുഹമ്മദലി, അസി. കലക്ടര്‍ ആസിഫ് യൂസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, സി.പി നായര്‍, ടി.പി ബാബു, ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.