Skip to main content
Body

March 26, 2017

ഭരണ പരിഷ്‌കാര കമ്മീഷനു വേണ്ടി സജ്ജീകരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും കമ്മീഷന്റെ സമീപന രേഖയുടെ പ്രകാശനവും മാർച്ച് 27 ന് വൈകിട്ട് നാല് മണിക്ക് പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കും.

കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ വെബ്‌സൈറ്റ് ഉദ്ഘാടനവും സമീപന രേഖാ പ്രകാശനവും നിർവഹിക്കും. ഭരണപരിഷ്‌കാര കമ്മീഷൻ അംഗം സി. പി. നായർ അധ്യക്ഷത വഹിക്കും. കമ്മീഷൻ മെമ്പർ സെക്രട്ടറി ഷീലാ തോമസ്, ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സത്യജീത് രാജൻ, ഭരണ പരിഷ്‌കാര കമ്മീഷൻ അഡീ. സെക്രട്ടറി ടി പി ബാബു എന്നിവർ സംബന്ധിക്കും.