Skip to main content
Body

18 മാർച്ച് 

സംസ്ഥാനത്തെ സ്ത്രീ സുരക്ഷ നിയമങ്ങളിലും സംവിധാനങ്ങളിലും പുനരവലോകനം വേണമെന്ന് ഭരണ പരിഷ്കാര കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഭരണപരിഷ്കാര കമ്മീഷന്റെ സമീപന രേഖയില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ ഗണ്യമായി വര്‍ധിച്ചതായി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ അതിക്രമങ്ങള്‍ തടയുന്നതിനും ശിക്ഷിക്കുന്നതിനും ഉള്ള നിയമങ്ങളും ഇവര്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നീ കാര്യങ്ങളിലും പുനരവലോകനം വേണം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുന്നത് ആശങ്കയുണ്ടാക്കുന്നു.

സ്ത്രീ സുരക്ഷ പഞ്ചായത്ത് തലത്തില്‍ നിന്നു തന്നെ ആസൂത്രണം ചെയ്ത നടപ്പിലാക്കേണ്ടതാണെന്നും സമീപന രേഖ അഭിപ്രായപ്പെടുന്നു. രേഖയുടെ പ്രകാശനവും വെബ് സൈറ്റിന്റെ ഉദ്ഘാടനവും കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. വിജിലന്‍സ്, പൊലീസ്, ലോകായുക്ത ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും കമ്മീഷന്റെ കീഴില്‍ പരിശോധനയ്ക്ക് വിധേയമാകും. സിവില്‍ സര്‍വ്വീസ് കാര്യക്ഷമമാക്കാനുള്ള പരിശീലന പരിപാടികളും കമ്മീഷന്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.