Skip to main content
Body

3 Sep 2016

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐ(എം)നേതാവുമായ വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്‍റെ ഓഫീസ് സെക്രട്ടറിയേറ്റിലെ അനക്സ് രണ്ടില്‍ പ്രവര്‍ത്തിക്കുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നതിന്റെ പിന്നാലെ കമ്മിഷന് വേണ്ടി വിവിധ തസ്തികകൾ സൃഷ്ടിച്ചു കൊണ്ടു സർക്കാർ ഉത്തരവിറക്കി. കമ്മിഷന് ആവശ്യമായ തസ്തികകളും കാബിനറ്റ് റാങ്കുള്ള വിഎസിന്റെ പഴ്സനൽ സ്റ്റാഫിന്റെ തസ്തികകളും പ്രത്യേകമാണു സൃഷ്ടിച്ചിരിക്കുന്നത്. 

ഭരണ പരിഷ്കാര കമ്മീഷനില്‍ അഡീഷണൽ സെക്രട്ടറി അടക്കം 30 പേരാണ് കമ്മിഷന്‍ സ്റ്റാഫ് ലിസ്റ്റിലുള്ളത്. ഈ മുപ്പത് പേരില്‍ 14 പേര്‍ കമ്മിഷന്‍ ചെയര്‍മാനായ വിഎസ്സിന്‍റെ സേവനത്തിനു വേണ്ടി മാത്രമുള്ളവരാണ്. മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായര്‍, നീലാഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളും ഭരണ പരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. ഒരു പ്രൈവറ്റ് സെക്രട്ടറി, ഒരു അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, രണ്ട് പിഎ, ഒരു സ്റ്റെനോ, നാല് ക്ലർക്കുമാർ, രണ്ട് ഡ്രൈവർ, ഒരു പാചകക്കാരൻ, രണ്ട് സുരക്ഷാ ജീവനക്കാർ എന്നിവരാണ് ചെയർമാന് വേണ്ടി  പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്റ്റാഫുകള്‍.