Body
Aug 7, 2016
മുന്‍ മുഖ്യമന്ത്രിയും എം.എല്‍.എ.യുമായ വി.എസ്.അച്യുതാനന്ദന്‍ ചെയര്‍മാനായി ഭരണപരിഷ്‌കാര കമ്മിഷന്‍ രൂപവത്കരിച്ച് ഉത്തരവായി. മുന്‍ ചീഫ് സെക്രട്ടറിമാരായ സി.പി.നായര്‍, നീലാഗംഗാധരന്‍ എന്നിവര്‍ അംഗങ്ങളാണ്. ഭരണപരിഷ്‌കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. ചെയര്‍മാന് ക്യാബിനറ്റ് മന്ത്രിയുടെയും അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെയും റാങ്കും പദവിയും ഉണ്ടാകും.